ഓർമ്മ പുസ്തകത്തിൽ ഇടം നേടിയ ഒരു വയോജന യാത്ര
Religious

ഓർമ്മ പുസ്തകത്തിൽ ഇടം നേടിയ ഒരു വയോജന യാത്ര

24 Mar 2026, 10:28 AM 45 views Administrator

മടവൂർ സിഎം മഖാം മഹല്ലിലെ കാരണവന്മാരുമായി ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു യാത്രയായിരുന്നു ഇന്ന്.

സിഎം വലിയുള്ളാഹിയുടെ ചാരത്ത് നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു ശൈഖ് പള്ളിയിലും,വരക്കൽ തങ്ങളുടെയും,ശംസുൽ ഉലമയുടെയും ചാരത്തും ആത്മീയ സമാധാനം പകരുന്ന നിമിഷങ്ങളായി മാറി.ഓരോ സ്ഥലവും ചരിത്രവും വിശ്വാസവും ചേർന്ന ആത്മബന്ധത്തിന്റെ �

ടയാളങ്ങളായി തോന്നി.

തിനുശേഷം �

കലാപ്പുഴയിലെ ബോട്ട് യാത്ര ........

നിശബ്ദമായി ഒഴുകുന്ന ജലാശയത്തിൻ്റെ കാറ്റിന്റെ തണുപ്പും കാരണവന്മാരുടെ മുഖത്തെ സന്തോഷവും യാത്രക്ക് വേറിട്ടൊരു സൗന്ദര്യം നൽകി.ചിരിയും ഓർമ്മപ്പറച്ചിലുകളും ചേർന്ന് ആ നിമിഷങ്ങൾ എല്ലാവർക്കും പുതുമയായിരുന്നു.

യാത്രയുടെ �

വസാനത്തേത് കാപ്പാട് ബീച്ച്.�

നന്തമായി വിരിഞ്ഞ കടൽ തിരമാലകളുടെ സംഗീതം,വൈകുന്നേരത്തെ സൂര്യാസ്തമനം -എല്ലാം ചേർന്ന് മനസ്സിനെ ശാന്തമാക്കി. ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ സാന്നിധ്യത്തിൽ കുറച്ചു സമയം

ചിലവഴിച്ചുള്ള ഈ യാത്ര വളരെ മനോഹരവും സന്തോഷവും നൽകി.

ആത്മീയതയുംസൗഹൃദവും പ്രകൃതി സൗന്ദര്യവുംഒന്നിച്ചുള്ള ഈ യാത്രഎല്ലാവരുടെയും മനസ്സിൽ മായാതെ എന്നും നിലനിൽക്കും.

കെ.എം മുഹമ്മദ് മാസ്റ്റർ

ജനറൽ സെക്രട്ടറി

സിഎം മഖാം മഹല്ല് ജമാ�

ത്ത്