ഓർമകൾ ബാക്കി വെച്ച് തലശ്ശേരി മുഹമ്മദും യാത്രയായി...😭
കുഞ്ഞുന്നാൾ മുതൽ ഒരു പാത്രത്തിൽ ഉണ്ട് കൂടെപിറപായി പകലന്തിയോളം പിരിയാനാവാതെ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത് ...
ബാല്യ യൗവനങ്ങൾക്ക് സ്വപ്നങ്ങൾ കൊണ്ട് നിറം നൽകി ചിരിച്ചും കളിച്ചും നിഴലായി നിലാവ് പോലെ വെളിച്ചം പകർന്ന ആത്മ സുഹൃത്ത് .......
വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവാത്ത ബന്ധമാണ് മുഹമ്മദുമായി എനിക്കും കുടുംബത്തിനും ഉണ്ടായിരുന്നത്..
മരിച്ചു വീണ ഇന്നലകളുടെ വഴിയോരങ്ങളിലൊക്കെ ഞങ്ങൾ നട്ടുവളർത്തിയ സൗഹൃദച്ചെടികളിലെ സ്നേഹ കുസുമങ്ങൾ സൗരഭ്യം പരത്തിക്കൊണ്ടിരിക്കയാണിന്നും.....
�
ന്നം തേടിയുള്ള യാത്രയിൽ �
കലേണ്ടി വന്നപ്പോഴും �
കലാനാവാത്ത ആത്മബന്ധം ഒരു നിധിപോലെ കാത്ത് സൂക്ഷിച്ച സ്നേഹസമ്പന്നൻ.......
പ്രിയ സഹോദരാ.....
മരണം എല്ലാവർക്കും സുനിശ്ചിതമാണെന്നറിയാമായിരുന്നിട്ടും നിൻ്റെ വേർപാടിൻ്റെ വേദന എത്രമേൽ �
സഹനീയമാണ്......
പ്രവാസ ജീവിതത്തിൻ്റെ പ്രയാസങ്ങളിലും നാടിൻ്റെ നന്മയിൽ കയ്യൊപ് ചാർത്താൻ മുമ്പിലുണ്ടായിരുന്നു നീ....
സി.എം മഖാം ഓർഫനേജിൻ്റെ തുടക്കം മുതൽ മത്സരബുദ്ധിയോടെ സഹായഹസ്തവുമായി മുമ്പിൽ നടക്കാൻ ആവേശമായിരുന്നു നിനക്ക് ....
�
ത് കൊണ്ട് തന്നെയാവാം ആ �
നാഥ �
ഗതി മക്കൾ ഇന്ന് വീട്ടിലെത്തി കരമുയർത്തി മഗ്ഫിറത്തിനായി നാഥനോടിരന്നത്.....
ഓടിയൊളിക്കാനാവാത്ത വിധം മരണം ഓരോ മനുഷ്യനെയും പിന്തുടരുകയാണ്..
പരിശുദ്ധ റമളാനിലെ റഹ്മത്തിൻ്റെ നാളിൽ �
ന്ത്യ യാത്ര പോകാനായത് നീ ചെയ്ത നന്മയുടെയും �
ത് മൂലമുള്ള പ്രാർത്ഥനകളുടെയും ഫലമാവാം....
പൊതുജീവിതത്തിലെ പ്രയാസങ്ങൾ പങ്ക് വെച്ച് പിന്തിരിയാനാഗ്രഹിച്ചപ്പോഴൊക്കെ സഹോദരസ്നേഹത്തോടെ ഗുണദോഷിച്ച് വഴി നടത്തിയ നിൻ്റെ �
ഭാവം നികത്താനാവാത്ത ഒരു ശൂന്യതയായി മുമ്പിൽ നിൽക്കുന്നു....
നിൻ്റെ വേർപാടിൻ്റെ വേദനയിൽ പ്രയാസപ്പെടുന്ന ഭാര്യ മക്കൾ കുടുംബാംഗങ്ങൾ എല്ലാവർക്കുംനാഥൻ ശാന്തിയും സമാധനവും നൽകി �
നുഗ്രഹിക്കട്ടെ...
സ്വർഗീയ ആരാമത്തിൽ സന്തോഷത്തോടെ കഴിയാൻ റബ്ബിൻ്റെ കാരുണ്യം ചൊരിയട്ടെ..
മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ ഒരായിരം കണ്ണീർ പൂക്കൾ സമർപിച്ച് കൊണ്ട് പ്രാർത്ഥനയോടെ വിനീത സുഹൃത്ത്....
കെ.എം. മുഹമ്മദ് ''